ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസി പ്രവർത്തിക്കുന്ന ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെന്റ് സെന്റർ പോലെയുള്ള കേന്ദ്രങ്ങൾ അനിവാര്യമാണ്. ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിലെ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി കുട്ടികളുമായി സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ കണ്ടു മനസ്സിലാക്കിയ മന്ത്രി പ്രവർത്തനങ്ങൾ അധികൃതരുമായി ചർച്ച ചെയ്തു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല പുത്തലത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി സൈതാലി, ജില്ലാ കലക്ടർ ഡോ എൻ തേജ് ലോഹിത് റെഡ്ഢി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ എ.നവീൻ, ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ദീപ തുടങ്ങിയവർ പങ്കെടുത്തു.