നടത്തറ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022ന്  അരങ്ങ് ഉണർന്നു. റവന്യൂമന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 9 ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവം 6 വേദികളിലായാണ് നടക്കുന്നത്. അത്‌ലറ്റിക്‌സ്, ഗെയിംസ് തുടങ്ങി കായിക മത്സരങ്ങളും കൃഷി പ്രോത്സാഹിപ്പിക്കാന്‍ കാര്‍ഷിക മത്സരങ്ങളും നടക്കും. പഞ്ചഗുസ്തി, മെഹന്തി, ചെസ്, നീന്തൽ മത്സരം, ക്രിക്കറ്റ്, കലാമത്സരങ്ങൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

ഇരവിമംഗലം വായനശാലയിൽ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ആർ രജ്ഞിത്,

ആരോഗ്യ  വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ജിയ  ഗിഫ്റ്റിൻ, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ  സീതാലക്ഷ്മി, ക്ഷേമകാര്യ  കമ്മിറ്റി ചെയർമാൻ അഭിലാഷ്, വാർഡ് മെമ്പർ മിനി വിനോദ്, സെക്രട്ടറി കെ പ്രദീപ്‌, ജനപ്രതിനിധികള്‍, മത്സരാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.