ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് എളവള്ളി ഗ്രാമപഞ്ചായത്തും സംസ്ഥാന സ്പോർട്സ് കൗൺസിലും എളവള്ളി വെൽഫെയർ അസോസിയേഷനും സംയുക്തമായി നടത്തുന്ന വൺ മില്ല്യൺ ഗോൾ പദ്ധതിയുടെ ഭാഗമായി ഫുട്ബോൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

നവംബർ 11 മുതൽ 20 വരെ എളവള്ളി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. 10 മുതൽ 15 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം.

ഫുട്ബോൾ പരിശീലകരായ വി ആർ അനൂപ്, പി സി പ്രതീഷ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു. എളവള്ളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് സി കെ മോഹനൻ അദ്ധ്യക്ഷനായി. ജനപ്രതിനിധിളായ കെ ബി ഉണ്ണിക്കൃഷ്ണൻ, എൻ കെ കമറുദ്ദീൻ, വി വി പ്രഹ്ളാദൻ എന്നിവർ പ്രസംഗിച്ചു.