നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ആരംഭിച്ച പോഷകക്കുറവുള്ള കുട്ടികളുടെ പുനരധിവാസ പദ്ധതി ‘സുകൃതം’ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. ഓമന അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എണ്‍പതോളം പേര്‍ പങ്കെടുത്തു. പോഷകക്കുറവുള്ള 25 കുട്ടികളുടെ പരിശോധന നടത്തി മതിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം അസി. സര്‍ജന്‍ ഡോ. കൃഷ്ണപ്രിയ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ അനീഷ്, ഡോ. ദിവ്യ എം. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
