പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷം 5, 8 ക്ലാസുകളില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡെങ്കിലും ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കലാ കായിക മത്സരങ്ങളില്‍ സംസ്ഥാന-ജില്ലാതലങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് മാനദണ്ഡാനുസൃത പരിഗണന ലഭിക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (1,00,000 രൂപയില്‍ കവിയരുത്), ഏറ്റവും ഒടുവിലായി എഴുതിയ പരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നവംബര്‍ 30 നകം അപേക്ഷ നല്‍കണം. ഫോണ്‍: 04936 203824.