ഓഖി ദുരന്തത്തിൽ മരണമടഞ്ഞവരുടെ വിധവകളിൽ നഴ്സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിൽ നിയമനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോൾ മറിയ ദാസൻ, സ്റ്റെനിന്റെ വിധവയായ എ. ആശാ നെൽസൺ എന്നിവർക്കാണ് നിയമനം ലഭിക്കുന്നത്. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിൽ തിരുവനന്തപുരം ജില്ലയിൽ നിലവിലുള്ള/ഉടൻ വരുന്ന ഒഴിവിൽ നിയമനം നൽകുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. മരണമടഞ്ഞ രതീഷിന്റെ വിധവയായ മിനിമോൾ മറിയ ദാസന് നഴ്സിംഗും സ്റ്റെനിന്റെ വിധവയായ ആശാ നെൽസണ് ബി.എസ്.സി. നഴ്സിംഗ് യോഗ്യതയുമുണ്ട്.