പത്താമത് അടിമാലി ഉപജില്ലാ കായികമേളയ്ക്ക് എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കണ്ടറിസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ മുന്നേറ്റത്തിനൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്നതില്‍ കായിക മേഖല പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം എല്‍ എ പറഞ്ഞു. ഇത്തരത്തില്‍ വിദ്യാഭ്യാസത്തിനൊപ്പം തന്നെ സ്‌കൂളുകളില്‍ കായിക മേളകള്‍ സംഘടിപ്പിക്കുകയും അതുവഴി ആരോഗ്യകരമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഡി.രാധാകൃഷ്ണന്‍ തമ്പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍ കുട്ടികള്‍ക്ക് കായിക സന്ദേശം നല്‍കി.

നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ്, രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രന്‍, അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എല്‍.എസ് പ്രീത, എസ് എന്‍ വി എച്ച് എസ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.ആര്‍ ശ്രീനി, മറ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.