കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ചലന സഹായ ഉപകരണ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 22 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. റെക്ളൈന്‍ഡ് വീല്‍ചെയറുകള്‍, വീല്‍ചെയറുകള്‍, വാക്കറുകള്‍, എയര്‍ ബെഡുകള്‍, സ്റ്റാറ്റിക് സൈക്കിള്‍, എല്‍ബോ ക്രച്ചസ്, നീ ക്യാപ്പ്, കമ്മോഡ് ചെയര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണത്തിന് എത്തിച്ചത്. പ്രത്യേകം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമുള്ള ഉപകരണങ്ങളാണ് നല്‍കിയത്.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പി. ജോണ്‍, ശൈലാ വിനോദ്, സവിതാ വിനു, ജലജ വിനോദ്, രാജലക്ഷ്മി, ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, കട്ടപ്പന അഡിഷണല്‍ സി.ഡി.പി.ഒ ജാനറ്റ് എം. സേവ്യര്‍, കട്ടപ്പന സി.ഡി.പി.ഒ രമ പി. കെ തുടങ്ങിയവര്‍ പങ്കെടുത്തു.