ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ കോഴിമല പള്ളിസിറ്റിയില്‍ നിര്‍മ്മിച്ചിട്ടുള്ള പകല്‍വീടിന്റെയും കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പള്ളിസിറ്റി അങ്കണവാടിയുടെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. അങ്കണവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എംടിയും പകല്‍ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശാ ആന്റണിയും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കെ.സി. അധ്യക്ഷത വഹിച്ചു.
2021- 22 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പകല്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2021- 22 സാമ്പത്തിക വര്‍ഷം വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് വകയിരുത്തിയ പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജലജ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോസഫ്, തങ്കമണി സുരേന്ദ്രന്‍, ഷിജി സിബി, ഷാജി വേലംപറമ്പില്‍, റോയി എവറസ്റ്റ്, സന്ധ്യ ജയന്‍, പ്രിയ ജോമോന്‍, ആനന്ദന്‍ വി. ആര്‍, പഞ്ചായത്ത് സെക്രട്ടറി സബൂറ ബീവി എസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രാധാമണി കെ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.