ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2023 ജനുവരി 20വരെ  ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്ക് ഭാരതീയ ചികിത്‌സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന താത്ക്കാലിക നിയമനത്തിനുളള അഭിമുഖം  മേലെവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം 18ന് നടക്കും.
തസ്തിക, എണ്ണം, ദിവസ വേതനം,യോഗ്യത, ഇന്റര്‍വ്യൂ സമയം എന്നിവ ചുവടെ.1. പബ്ലിക് റിലേഷന്‍ ഓഫീസര്‍ (പുരുഷന്‍)- രണ്ട് ഒഴിവുകള്‍. ദിവസ വേതനം 500 (പ്രതിമാസം പരമാവധി 15,000) പബ്ലിക് റിലേഷന്‍, ജേര്‍ണലിസം ഇവയില്‍ ഒന്നില്‍ ബിരുദവും ബഹുഭാഷകളില്‍ ആശയ വിനിമയത്തിനുള്ള കഴിവ്, രാവിലെ 10.30 ന്.

2. തെറാപ്പിസ്റ്റ് (പുരുഷന്‍)- ആറ് ഒഴിവ്,  700 (പ്രതിമാസം പരമാവധി 20,000/), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. രാവിലെ 10.30 ന്

3. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്‍)- ഒഴിവ് രണ്ട്. 500 രൂപ (പ്രതിമാസം പരമാവധി 15,00) ഡി.സി.എ (ഇംഗ്ലീഷ്/ മലയാളം ടൈപ്പിംങ്പരിജ്ഞാനം).മുന്‍ പരിചയം അഭിലഷണീയം. ഉച്ചയ്ക്ക് രണ്ടിന്.

4. ക്ലീനിംഗ് സ്റ്റാഫ് (പുരുഷന്‍)- മൂന്ന് ഒഴിവ്. 500 രൂപ (പ്രതിമാസം പരമാവധി 15,000 ഏഴാം ക്ലാസ്, ഉച്ചയ്ക്ക് രണ്ടിന് .

അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍. 0468 2 324 337