ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ എന്യൂമറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം യാത്രബത്തയുള്‍പ്പെടെ 25,000 രൂപ. ഫിഷറീസ് സയന്‍സില്‍ ബിരുദം, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദം/ബിരുദാന്തര ബിരുദം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം നവംബര്‍ 23 ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹിലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :0495-2383780.
