പശു വളര്‍ത്തല്‍ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 18 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ നാല് മണി വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2815454, 9188522713.

—————————————————————————————————————————————————————————–

സീനിയോറിറ്റി പുതുക്കാന്‍ അവസരം

വടകര എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത അദ്ധ്യാപക യോഗ്യതയുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി പുതുക്കാന്‍ അവസരം. പി എസ് സി മുഖേനയോ, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിച്ച് ഈ വിവരം രേഖാമൂലം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിച്ചവരും അറിയിക്കാത്തവരും പിന്നീട് പുതുക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദായവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റിയോടു കൂടി പുതുക്കുന്നതിനായി ഡിസംബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.

—————————————————————————————————————————————————————————–

സഹചാരി പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം

ജില്ലയിലെ മികച്ച മൂന്ന് എന്‍.എസ്.എസ്/എന്‍.സി.സി/എസ്.പി.സി യൂണിറ്റിന് അവാര്‍ഡ് നല്‍കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് /ഏയ്ഡഡ് / പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളേയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളും സഹായം നല്‍കുന്ന യൂണിറ്റുകളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷിക്കുന്ന വര്‍ഷത്തിന് തൊട്ടു മുന്‍പുള്ള വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ http://swd.kerala.gov.in സന്ദര്‍ശിക്കുക.അവസാന തീയതി നവംബര്‍ 22

—————————————————————————————————————————————————————————–

രേഖകൾ ഹാജരാക്കണം

മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/ കോലാധാരികൾ എന്നിവർ 2021 നവംബർ മുതലുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ ഹാജരാക്കണം. രേഖകൾ മലബാർ ദേവസ്വം ബോർഡ് തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 30ന് മുമ്പായാണ് ഹാജരാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0490-2321818.