മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം ലഭിച്ചുക്കൊണ്ടിരിക്കുന്ന ആചരസ്ഥാനികള്‍/കോലധാരികള്‍ എന്നിവര്‍ 2021 നവംബര്‍ മാസം മുതലുള്ള ധനസഹായം ലഭിക്കുന്നതിന് ക്ഷേത്ര ഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നവംബര്‍ 30 നകം ഹാജരാകണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു.