അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആലുവ ജില്ലാ ആശുപത്രി, കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രി, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ ബിഎസ് സി നേഴ്സിംഗ്, ജനറൽ നേഴ്സിംഗ്, പാരാമെഡിക്കൽ, പോളിടെക്നിക്, ഐടിഐ യോഗ്യതയുള്ള പട്ടികജാതി യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു, രണ്ടുവർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21. ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അതാത് ഗ്രാമപഞ്ചായത്ത് എസ് സി പ്രമോട്ടർമാരുമായോ ജില്ലാ / ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 0484 2422256.

——————————————————————————————————————————————————————————

ജില്ലാ വികസന സമിതി യോഗം 26 ന്

ജില്ലാ വികസന സമിതി യോഗം നവംബർ 26 രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഒക്ടോബർ 29ന് ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലെ വിവിധ വിഷയങ്ങളിൽ വകുപ്പുകൾ സ്വീകരിച്ച നടപടികൾ ഈ മാസം 22ന് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസിൽ അറിയിക്കണമെന്ന്
ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

——————————————————————————————————————————————————————————

അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂവപ്പടി ബ്ലോക്കിന് കീഴിൽ വേങ്ങൂർ പഞ്ചായത്തിൽ പൊങ്ങിൻചുവട് പട്ടികവർഗ കോളനിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കാണ് നിയമനം.

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ്. പ്രായ പരിധി: 20 നും 35 നും മധ്യേ.
താളംകണ്ടം, പൊങ്ങിൻചുവട് എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25 വൈകിട്ട് 5 മണി വരെ. ഒരു വർഷമാണ് നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13,500 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2814957, 2970337.