ആലപ്പുഴ: കഴിഞ്ഞ ജൂലൈ-ആഗസ്ത് മാസത്തിലെ കാലവർഷക്കെടുതിയിൽ മത്സ്യക്യഷിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മത്സ്യകർഷകർക്ക് സംഭവിച്ചനാശനഷ്ടത്തിന്റെ വിവരങ്ങൾ ആഗസ്റ്റ് 30 നകം ആലപ്പുഴ മത്സ്യകർഷക വികസന ഏജൻസിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യഇനം, മത്സ്യവിത്തിന്റെ എണ്ണം, നിക്ഷേപിച്ച തീയതി, മത്സ്യതീറ്റയുടെ അളവ,് നഷ്ടപ്പെട്ട മത്സ്യത്തിന്റെ തൂക്കം എന്നിവ സഹിതമാണ് വിവരം അറിയിക്കേണ്ടത്. ഫോൺ.0477- 2252814.