പത്തു വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള നടപടി ജില്ലയില്‍ ആരംഭിച്ചു. ആധാര്‍ എടുത്ത് പത്ത് വര്‍ഷത്തിനു ശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകള്‍ ഇല്ലാത്ത എല്ലാപേരും ആധാര്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങളില്‍ പോയി ആധാര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. പുതുക്കല്‍ ഫീസ് 50 രൂപയാണ്. തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യം. എന്റോള്‍മെന്റ് രസീത് സൂക്ഷിക്കണം. ടോള്‍ഫ്രീ നമ്പര്‍ 1947, ഇ- മെയില്‍ help@uidai.gov.in.