മുല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആചാരപരമായ കര്‍മ്മങ്ങളുടെ ഭാഗമായി നവംബര്‍ 17 നു നടത്തുന്ന ഘോഷയാത്രയ്ക്കും അതോടനുബന്ധിച്ച് വിഴിഞ്ഞം തുറമുഖ കവാടത്തിലെ സര്‍വീസ് റോഡില്‍ നിശ്ചയിച്ചിട്ടുള്ള കഞ്ഞി സദ്യയ്ക്കും ഭംഗം വരുന്ന പ്രവര്‍ത്തികള്‍ ലത്തീന്‍ സമര സമിതി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. ലത്തീന്‍ സമരസമിതിയുടെ സമര പന്തലിനു മുന്നിലൂടെയുള്ള ആഘോഷ പരിപാടികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ ക്ഷേത്ര ഭാരവാഹികള്‍ സംഘടിപ്പിക്കണം. പ്രദേശത്ത് ഉച്ചഭാഷിണിയുടെ ദുരുപയോഗം നിയന്ത്രിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.