മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ വനിതകള്‍ക്കായി സംഘടിപ്പിച്ച ഫുട്ബാള്‍ മത്സരത്തില്‍ തച്ചനാട്ടുകരക്ക് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുമരംപുത്തൂരിനെ പരാജയപ്പെടുത്തിയാണ് തച്ചനാട്ടുകര ജേതാക്കളായത്. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ സ്ത്രീകളായ തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റ്മാര്‍ എന്നിവരാണ് മത്സരിച്ചത്. വിന്നേഴ്‌സിന് മേരി ഐസക് മെമ്മോറിയല്‍ ട്രോഫിയും റണ്ണേഴ്‌സ് കാഞ്ഞിരപ്പുഴ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുമാണ് ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തത്. മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് ട്രോഫികള്‍ വിതരണം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ മുസ്തഫ വാറോടന്‍, തെങ്കര, കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൗക്കത്ത്, കെ.കെ ലക്ഷ്മിക്കുട്ടി, കെ.പി.എം സലീം, ജസീന അക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍, അബ്ദുല്‍ സലീം, തങ്കം മഞ്ചാടിക്കല്‍, ആയിഷ ബാനു, ജനപ്രതിനിധികളായ അനിതാ വിത്തനോട്ടില്‍, ടിന്റു, ബീന, മുഹമ്മദലി, തൊഴിലുറപ്പ് പദ്ധതി മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജയനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.