പാലക്കാട് ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു. പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെയും മികച്ച ഹരിതകര്‍മ്മ സേനകളിലെ സേനാംഗങ്ങളെ ട്രോഫി നല്‍കി ആദരിച്ചു. സംഗമത്തില്‍ മികച്ച ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, മാലിന്യ ശേഖരണ രീതികള്‍, മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനം എന്നിവ ചര്‍ച്ച ചെയ്തു.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആര്‍ സുഷമ, പറളി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, കേരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോകുല്‍ദാസ്, പ്രിയ, തങ്കമണി, നന്ദിനി, നസീമ, ബ്ലോക്ക് സെക്രട്ടറി ബി. ശ്രുതി, നവകേരളം കോര്‍ഡിനേറ്റര്‍ സൈതലവി, ഷെരിഫ്, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.