സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വളളിയൂര്‍ക്കാവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വള്ളിയൂര്‍ക്കാവ് ഡവലപ്പ്മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്റ് എക്സിബിഷന്‍ സ്പേസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ (ശനി) രാവിലെ 8.30 ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍ മുരളി മുഖ്യ പ്രഭാഷണം നടത്തും. 4 കോടി 87 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായ ചന്തകള്‍ക്കുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനായി ഒരുക്കിയിട്ടുള്ള സംരംഭം വളളിയൂര്‍ക്കാവിനും വയനാടിന്റെ ടൂറിസം മേഖലക്കും പ്രചോദനമാകും.