വയനാട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെയും പ്രകൃതി സംരക്ഷണത്തിനും, ജീവജാലങ്ങളുടെ നിലനില്‍പ്പിനും സന്തുലാവസ്ഥ സൃഷ്ടിക്കുക എന്ന സന്ദേശം നല്‍കിക്കൊണ്ടാണ് റാലി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഡി. തദയൂസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഞ്ജ ചൊല്ലി ക്കൊടുത്തു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ജനപ്രതിനിധികളും, അധ്യാപകരും, ഹരിത കര്‍മ്മ സേനാംഗങ്ങളും, ജീവനക്കാരും റാലിയില്‍ പങ്കെടുത്തു.
