അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാദിനം ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ‘അനീമിയ പരിഹാരം പ്രകൃതി ചികിത്സയിലൂടെ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചടങ്ങില്‍ സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ വി.പി ആരിഫ, ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഇന്‍ ചാര്‍ജ് ഡോക്ടര്‍ മെറീന ഫിലിപ്പ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ദീപ രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍.വി. ഷിംനമോള്‍ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ദിനാചരണത്തിന്റെ ഭാഗമായി അറുപത് പ്രകൃതി വിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു.
