പുതുക്കാട് മണ്ഡലത്തിൽ അസാപ് കേരളയുടെ നൈപുണ്യ വികസന കോഴ്സുകൾ ആരംഭിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. ഇതുമായി ബന്ധപ്പെട്ട് എംഎല്‍എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിൻറെ (അസാപ്) ഭാഗമായി വിവിധ നൈപുണ്യ വികസന പ്രോഗ്രാമുകൾ സംഘടിപ്പിക്കും. യോഗത്തിൽ നൈപുണ്യ വികസന പദ്ധതിയെകുറിച്ചും കോഴ്സുകളെ കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. മണ്ഡലത്തെ ഒരു വൈജ്ഞനിക മണ്ഡലമാക്കി തീർക്കുന്നതിൻറെ ഭാഗമായി അസാപ് കേരളയുടെ വിവിധ പദ്ധതികളെ പ്രയോജനപ്പെടുത്തുമെന്ന് എംഎൽഎ അറിയിച്ചു.

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന യോത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രഞ്ജിത്, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ അശ്വതി വിബി, അജിത സുധാകരൻ, എൻ. മനോജ്‌ ൾ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷീല മനോഹരൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സരിത രാജേഷ്, വിവിധ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാർ, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ ടിയാര സന്തോഷ്‌, ഉദ്യോഗസ്ഥർമാർ, ബിഡിഒ അജയഘോഷ് പി ആർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.