64 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ

ആളൂർ ഗ്രാമപഞ്ചായത്തിലെ കാട്ടാംതോട് കോളനി പ്രദേശത്തെ ജലക്ഷാമത്തിനു ശാശ്വതപരിഹാരമായി. ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തിയ കാട്ടാംതോട് എസ് സി കുടിവെള്ള പദ്ധതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ജൽജീവൻ മിഷനും കുടിവെള്ള പദ്ധതികളും ഉപയോഗപ്പെടുത്തി ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ള മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുളള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. കാട്ടാംതോട് കോളനിയിലെ സ്ത്രീകളുടെ തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കാനും കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

പട്ടികജാതി വികസന ഫണ്ടിലെ 32.74 ലക്ഷം രൂപയാണ്‌ പദ്ധതിക്ക് വിധിയോഗിച്ചത്. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് റോയ് ജെ കളത്തിങ്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്,എക്സിക്യൂട്ടീവ് എഞ്ചിനീയർ (വാട്ടർ അതോറിറ്റി) വിജു മോഹൻ പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.