പുതുക്കാട് പഞ്ചായത്തിലെ നാലാം വാർഡ് കണ്ണമ്പത്തൂർ സബ് റോഡ് ഭിത്തികെട്ടി സംരക്ഷിച്ചു. 2021-2022 സാമ്പത്തിക വർഷത്തെ കെ കെ രാമചന്ദ്രൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 9.10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. ആർസിസി ( reinforced cement concrete) കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചാണ് പ്രവർത്തികൾ നടത്തിയത്.

കനത്ത മഴയെ തുടർന്ന് റോഡിന്റെ ഒരു വശം ഇടിഞ്ഞ്‌ ഗതാഗതം അപകടാവസ്ഥയിലായിരുന്നു. കണ്ണമ്പത്തൂർ പരിസരത്ത് നടന്ന ചടങ്ങ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. .

എ ഇ ഷാനു ഷാജഹാൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.