സംസ്‌കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ചുമര്‍ചിത്രകലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്കാണ് പ്രവേശനം. പി.ജി ഡിപ്ലോമയ്ക്ക് ബിടെക് സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ ബിരുദവും സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് എസ്. എസ്. എല്‍ സിയുമാണ് യോഗ്യത. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിന്‍ 689533. അവസാന തിയതി ഡിസംബര്‍ 1. കൂടുതല്‍ വിരങ്ങള്‍ക്ക് : 0468- 2319740, 9847053294, 9947739442, 9847053293