പുല്‍പ്പള്ളി,മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി വെറ്റ് ഓണ്‍ വീല്‍സിന്റെ ഉദ്ഘാടനം നാളെ (വ്യാഴം) ഉച്ചക്ക് 2 ന്് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഗോവര്‍ദ്ധിനി സ്‌കീം, എന്റെ പൈക്കിടാവ് പദ്ധതി, വേനല്‍ക്കാല കറവ സംരക്ഷണ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. എന്റെ പൈക്കിടാവ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറും ഗോവര്‍ദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണനും വേനല്‍ക്കാല കറവ സംരക്ഷണ പരിപാടിയുടെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയനും നിര്‍വഹിക്കും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍, ജനപ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.