ഇര്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി ജില്ലകളില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയമാണ്. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍. പി.ആര്‍.ഡി.യില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫുള്‍ എച്ച്.ഡി. പ്രൊഫണല്‍ ക്യാമറ, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. അപേക്ഷയും ബന്ധപ്പെട്ട രേഖകളും ഡിസംബര്‍ ഒന്നിന് മുമ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.prd.kerala.gov.in എന്ന വെബ്‌സൈറ്റിലും ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0477 2251349