കുന്നുമ്മൽ ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് കുന്നുമ്മൽ ബ്ലോക്കിൽ സ്ഥിര താമസക്കാരായ 35 വയസ്സിൽ കവിയാത്ത (കുടുംശ്രീ അംഗങ്ങളായ/ കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ)വരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി.കോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അപേക്ഷകൾ നവംബർ 28 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിവരങ്ങൾക്ക് :0495 2373678
.
.
.
ഗവൺമെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ /വോക്കേഷണൽ/ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾ/ഭാര്യ എന്നിവർക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നും 2022-23 വർഷത്തേക്കുളള പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ മക്കൾ വിവാഹം കഴിക്കാത്തവരും, കോഴ്സിനു ചേരുന്ന സമയം 25 വയസ്സ് തികയാത്തവരും തൊഴിൽ രഹിതരും മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയവരായിരിക്കണം. അപേക്ഷ ഫോറം ഡിസംബർ 21വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 26 ന് വൈകുന്നേരം 4 മണി വരെ സ്വീകരിക്കും.