സെെക്ക്യാട്രിസ്റ്റ് തസ്തിക

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സെെക്ക്യാട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11.00 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രയിനിംഗ് സെന്റര്‍, മലാപറമ്പ്, ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in )വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0495 – 2374990

എച്ച് എസ് ടി ഇംഗ്ലീഷ്  നിയമനം
.
കല്ലായ് ഗവ ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി (ഇംഗ്ലീഷ്) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2323962