കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന  കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ AICTE അംഗീകാരത്തോടെ APJ KTU അഫിലിയേഷനോട് കൂടിയും നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ ഏതെങ്കിലും വിഷയത്തിൽ 50% മാർക്കിൽ കൂടതൽ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക്  അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോമിൽ നവംബർ 28ന് രാവിലെ 11 മണിക്ക് മുമ്പ് അപേക്ഷിക്കണം.

KS-DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.

എല്ലാ അപേക്ഷകരും നവംബർ 28ന് രാവിലെ 11 മണിക്ക് മുമ്പായി കൊല്ലം ചന്ദനത്തോപ്പിലുള്ള കെ എസ് ഐ ഡി   ക്യാമ്പസ്സിൽ റിപ്പോർട്ട് ചെയ്യണം. അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും: കെഎസ്‌ഐഡി വെബ്‌സൈറ്റ് (www.ksid.ac.in)  സന്ദർശിക്കുക ഫോൺ:  0474 2719193.