ആലപ്പുഴ :മഴപെയ്ത് കായൽ നിറഞ്ഞൊഴുകിയപ്പോൾ കായലിൽ നിറയെ മൽസ്യക്കൊയ്ത്ത്. വളർത്തു മീനുകളിൽ പുതുമുഖമായ റെഡ് ബെല്ലിയെന്നും നെട്ടെർ ഫിഷെന്നും അറിയപ്പെടുന്ന മീനിന്റെ ചാകരയാണ് കായൽ നിറയെ. ഇതിനു കാരണം കുട്ടനാട്ടിലെ പല ഭാഗങ്ങളിലും ഇപ്പോൾ മൽസ്യകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഇനങ്ങളിൽ ഒന്നാണ് പിരാ ന്നവർഗ്ഗത്തിൽപെട്ട ഈ മത്സ്യം.
മീൻ കെട്ടുകളിൽ വെള്ളമുയർന്നു കായലിലേക്ക് ഒഴുകിയതുവഴി മീനുകൾ കൂട്ടത്തോടെ ഇറങ്ങുകയായിരുന്നു. പുളിംക്കുന്നു, കൈനകരി, പല്ലന തുടങ്ങി പല തുരുത്തുകളിലും ഇപ്പോൾ നെറ്റ്ട്ടർ ഫിഷ് ചാകരയാണ്. ചൂണ്ടയിട്ട് പിടിക്കുവാൻ എളുപ്പാമായത് കൊണ്ട് ഇവയെ പിടിക്കുവാൻ കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ ഇത് ആഘേഷിക്കുകയാണ്. മാർകറ്റിൽ 200രൂപ വിലവരുന്നതുകൊണ്ടും വളർത്തുവാൻ ചെലവ് കുറവായതു കാരണവും ഇവയെ വളർത്തുവാൻ മൽസ്യകൃഷിക്കാർക്ക് താല്പര്യം കൂട്ടുന്നു. അതുകൊണ്ട് തന്നെ കുട്ടനാടിന്റെ പല ഭാഗത്തും നെട്ടർ ഫിഷിനെ വളർത്തുന്നുണ്ട്. എന്നാൽ മത്സങ്ങളെ ഭക്ഷണമാക്കുന്നതിനാൽ ഇവ മത്സസമ്പത്തിന് ഭീഷിണിയാണ്.