ആലപ്പുഴ: കേരളത്തിലെ ക്യാമ്പുകളിലും പ്രളയബാധിതർക്കും നൽകാനുള്ള ഭക്ഷ്യധാന്യം പൊതുവിതരണ വകുപ്പ് സംഭരിച്ചിട്ടുള്ളതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു. പ്രളയത്തിന്റെ ഭാഗമായി ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. മിക്ക ക്യാമ്പുകളും 30ന് പിരിയുമെന്ന് കരുതുന്നു.കൈനകരി ,നെടുമുടി മാത്രമാണ് വ്യത്യസ്തമായി അവശേഷിക്കുന്നത്. പരമാവധി ആളുകളെ സ്‌കൂൾ- കോളേജ് എന്നിവിടങ്ങളിൽനിന്ന് ഒഴിവാക്കി മറ്റുഹാളുകൾ ,പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഇനി അധ്യയന ദിവസങ്ങൾ നഷ്ടപ്പെടരുത്. വെള്ളം വറ്റിക്കാനും ശ്രമിക്കുന്നുണ്ട്. കുട്ടനാട് വേഗം പൂർവസ്ഥിതിയിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

റേഷൻകടകളിലെ നഷ്ടം കണക്കാക്കി മോശമായവ നശിപ്പിക്കും

ആലപ്പുഴ: റേഷൻ കടകൾ മുങ്ങിയ ഇടങ്ങളിലെ വില്ലേജ് അധികൃതരുടെ സാനിധ്യത്തിൽ നഷ്ടം കണക്കാക്കി മോശമായവ നശിപ്പിക്കും.നിലവിൽ മുങ്ങിയ റേഷൻകടകൾ മാറ്റി പുതിയ സെന്ററിൽ തുറക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൈനകരിയിൽ, ബോട്ടിൽ ഇ.പോസ് മെഷീനുപയോഗിച്ച് റേഷൻ വിതരണം ചെയ്യും. അരി വിതരണം മുടങ്ങില്ല.