സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/സർക്കാർ എയിഡഡ് സ്കൂളുകളിൽ 2021-22 വർഷം നാലാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും പഠിച്ച് വാർഷാന്ത പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും C+ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകൾ നവംബർ 30ന് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം അസ്സൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, 4 /7 ക്ലാസിൽ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ,സ്കൂൾ തലത്തിൽ കലാകായിക മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച രേഖ, എന്നിവ സഹിതം നവംബർ 30 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/കോർപ്പറേഷൻ നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 -2370379/2370657

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുളള വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിനു ക്ളാസ്സുകൾ എടുക്കാനായി എം എ/ എം എസ് സി സൈക്കോളജി, സോഷ്യോളജി/ എം എസ് ഡബ്ള്യൂ/ എൽ എൽ ബി /ഡോക്ടർമാർ തുടങ്ങിയ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വൈബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ നവംബർ 28 ന് 5 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് : 0495 2724610,9446643499

ക്വട്ടേഷനുകൾ ക്ഷണിച്ചു

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വടകരയിലെ ജി.ഐ.എഫ്.ഡി സെന്ററിലേക്ക് സ്റ്റേഷനറി ഇനങ്ങൾ, തുണിത്തരങ്ങൾ , കമ്പ്യൂട്ടറൈസ്ഡ് എംബ്രോയിഡറി മെഷീൻ എന്നിവ വാങ്ങുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 06 ന് രാവിലെ 11.00 മണി. കൂടുതൽ വിവരങ്ങൾക്ക് 0496 2523140.

ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാഭിമാൻ സോഷ്യൽ സർവീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ വീട് അടിച്ച് തുടച്ച് വൃത്തിയാക്കൽ, അടുക്കള ജോലി ,കുട്ടികളെ നോക്കുന്ന ആയമാർ, പ്രസവാനന്തര ശുശ്രൂഷ ,ഹോം നഴ്സ് എന്നീ ജോലികൾക്ക് സ്ത്രീകളെ ആവശ്യമുണ്ട്.10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് 8891889720