കുടുംബശ്രീ മിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ “സ്ത്രീ ശക്തീകരണം ശാസ്ത്രീയമായ കന്നുകാലി പരിപാലനത്തിലൂടെ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ശില്‍പ്പശാല നടത്തി. പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ശില്‍പ്പശാല കേരള വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഇന്‍ ചാര്‍ജ് കോശി ജോണ്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഡോ. സെന്തില്‍ മുരുകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി. വാസുപ്രദീപ്, ഡോക്ടര്‍ ജോണ്‍ എബ്രഹാം, ഡോക്ടര്‍ ദീപക്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. കെ.സി ബിബിന്‍, ഡോ. സെന്തില്‍ മുരുകന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.