ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ഡിസംബർ 3ന് ചാല സർക്കാർ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. രാവിലെ 9.30 മുതൽ ഭൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ, അസ്ഥിരസംബന്ധമായ ഭിന്നശേഷിത്വമുള്ളവർ, ശ്രവണ സംസാര ഭിന്നശേഷിത്വമുള്ളവർ, കാഴ്ച പരിമിതർ തുടങ്ങിയ വിഭാഗക്കാരുടെ സബ്ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായുള്ള കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കും.