കോൽക്കളി ഹയർ സെക്കന്ററി സ്കൂൾ വിഭാഗം മത്സരത്തിൽ അപ്പീലുമായി വന്ന് ഒന്നാം സ്ഥാനം നേടി പന്നിത്തടം കോൺകോട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി ടീം. ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻന്തള്ളപ്പെട്ടപ്പോൾ തോറ്റുകൊടുക്കാൻ തയ്യാറായില്ല. പകരം അപ്പീലുമായി കൂടുതൽ ആർജ്ജവത്തോടെ മത്സരത്തിൽ പങ്കെടുത്തു. എ എസ് മുഹമ്മദ് അൻസിൽ , എ എം മുഹമദ് സയാൻ , സി എ മുഹമ്മദ് ആദിൽ, അൻസിൽ അബ്ദുള്ള, ജാസിർ അമീൻ, കെ എ സൽമാൻ ,കെ എ സയാൻ , എ ജെ ജാസിൽ, പിഎച്ച് ഷാഹിൽ, വി കെ അനസ്, മുഹമ്മദ് ജാസിം എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. എടരിക്കോട് ആസിഫിന്റെ ശിക്ഷണത്തിൽ ഫാരിസ്, ഫാദിൽ എന്നിവരുടെ സഹായത്തോടെയാണ് കോൽക്കളി പരിശീലനം നടത്തിയത്. കഴിഞ്ഞ 12 വർഷമായി സംസ്ഥാന കലോത്സവത്തിൽ മികവാർന്ന പ്രകടനത്തിലൂടെ പങ്കെടുക്കുന്ന ടീം കൂടിയാണ് കോൺകോട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ .