2022-23 അധ്യയന വർഷത്തെ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ ബി.ടെക് കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാപന സ്‌പോട്ട് അഡ്മിഷൻ നവംബർ 30ന് നടത്തും. വിശദ വിവരങ്ങൾ അതത് കോളേജുകളിലെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികളുടെ സൗകര്യാർത്ഥം ജി.ഇ.സി ഇടുക്കിയിലെ സ്‌പോട്ട് അഡ്മിഷൻ ആർ.ഐ.റ്റി കോട്ടയത്തും ജി.ഇ.സി വയനാട്ടിലെ സ്‌പോട്ട് അഡ്മിഷൻ ജി.ഇ.സി കണ്ണൂരും വെച്ച് നടത്തും.
