ഹയർ സെക്കന്ററി (വൊക്കേഷണൽ) വിഭാഗം 2023 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷാ നടത്തിപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം vhsems.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. തിയറി പരീക്ഷകൾ 2023 മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നതാണ്. രണ്ടാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകൾ ജനുവരി 25ന് ആരംഭിക്കും. ഒന്നാം വർഷ വൊക്കേഷണൽ പ്രായോഗിക പരീക്ഷകളും രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ രണ്ട് വരെയും 20 രൂപ പിഴയോടു കൂടി ഡിസംബർ 8 വരെയും 20 രൂപയോടൊപ്പം ദിനംപ്രതി 5രൂപ ഫൈനോടുകൂടി ഡിസംബർ 14 വരെയും 600 രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫോറവും പരീക്ഷാ സംബന്ധിച്ച് മറ്റു വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാകും.