വനം വന്യജീവി വകുപ്പിൽ പി.എസ്.സി. നടത്തുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റു( കാറ്റഗറി നമ്പർ 092/2022, 093/2022) മായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ 101 ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ 5.30 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, ഒ.ടി.ആർ പ്രൊഫൈൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, സാധുവായ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0481 2578278