പഴശ്ശി അനുസ്മരണത്തോടനുബന്ധിച്ച് വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മണി പാമ്പനാല്‍, ഷൈജു പഞ്ഞിതോപ്പില്‍, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലീം, ഡി.ടി.പി.സി മനേജര്‍ കെ.ടി ജോണി, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, കെ.എല്‍ പൗലോസ്, എം.എസ് സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.