തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ അദാലത്ത് 2023 ജനുവരി 5ന് രാവിലെ 11ന് തിരുവനന്തപുരം സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടത്തും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ, ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ച പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ഡിസംബർ 15നകം കിട്ടത്തക്കവണ്ണം അജിത് കുര്യൻ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695023 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിനു മുകളിൽ ‘പെൻഷൻ അദാലത്ത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പെൻഷനറുടെ ഫോൺനമ്പർ ശരിയായി അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.
പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിന്റെ പരിഗണയ്ക്കായി സ്വീകരിക്കുകയുള്ളൂ. പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന സാധാരണ പരാതികളും അദാലത്തിൽ പരിഗണിക്കില്ല. അത്തരം പരാതികൾ വ്യവസ്ഥാപിത മാർഗത്തിൽത്തന്നെ പരിഗണിക്കും.