കല്‍പ്പറ്റ ബ്ലോക്ക് തല കേരളോത്സവം നാളെ(ഞായര്‍) രാവിലെ 10 ന് അരപ്പറ്റയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്യും. വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍, ഫുഡ്‌ബോള്‍, ക്രിക്കറ്റ്, വടംവലി, ആര്‍ച്ചറി, കബഡി, ചെസ്, അത്ലറ്റിക്‌സ്, കലാമത്സരങ്ങള്‍ എന്നീവ നടക്കും. ഫുഡ്‌ബോള്‍ മൂപ്പൈനാട് പഞ്ചായത്തിലും ബാഡ്മിന്റണ്‍, ഷട്ടില്‍ തരിയോട് പഞ്ചായത്തിലും ക്രിക്കറ്റ് മുട്ടില്‍ പഞ്ചായത്തിലും ആര്‍ച്ചറി കോട്ടത്തറ പഞ്ചായത്തിലും വോളിബോള്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലും അത്ലറ്റിക്‌സ്, കബഡി എന്നിവ കല്‍പ്പറ്റ മുനിസിപാലിറ്റിയിലും ചെസ്, ആര്‍ട്‌സ് എന്നിവ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലും നടക്കും. ഡിസംബര്‍ 8 ന് കേരളോത്സവം സമാപിക്കും.