പ്രളയ ബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ യൂണിഫോം ധരിച്ചു വരാൻ നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. പ്രളയത്തിൽ യൂണിഫോം പല കുട്ടികൾക്കും നഷ്ടപ്പെട്ടതിനാലാണിത്. പകരം യൂണിഫോം വിതരണം ചെയ്യുന്നത് വരെ നിർബന്ധിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.
