ജീവതാളം പദ്ധതിയുടെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പരിശീലകര്ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. മരുതോങ്കര സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു.
പദ്ധതി പഞ്ചായത്ത് തലത്തില് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാനും ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണം ഫലപ്രദമാക്കുവാനും വേണ്ട നടപടികള് ഏകോപിപ്പിച്ച് നടത്താന് പരിശീലകര്ക്ക് നിര്ദ്ദേശം നല്കി.
എല്ലാ ക്ലസ്റ്ററുകളിലും അഞ്ചാം തീയതി മുതൽ സർവ്വേ നടത്തി പത്താം തീയ്യതിക്കുള്ളിൽ പൂർത്തിയാക്കും. ഈ മാസം 22 നുള്ളിൽ സ്ക്രീനിംഗ് ക്യാമ്പു പൂർത്തിയാക്കി, ജീവിതശൈലി രോഗമുള്ള ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
ജീവിത ശൈലി രോഗങ്ങള്, വ്യായാമമുറകള്, കായിക ക്ഷമതാ പരിശീലനം എന്നീ വിഷയങ്ങളില് പരിശീലന പ്രവര്ത്തനങ്ങളും ക്ലാസ്സിന്റെ ഭാഗമായി നടത്തി. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.