2022 സെപ്റ്റംബർ 30ന് കേന്ദ്ര  സർക്കാർ  പുറപ്പെടുവിച്ച  ഗസറ്റ്   വിജ്ഞാപനം   നം. 754(E) പ്രകാരം, എല്ലാ വിഭാഗത്തിൽപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/ വിതരണത്തിന് (ഡ്രഗ്‌സ് റൂൾസ് 1945 പ്രകാരം ഔഷധ വിൽപ്പനയ്ക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾക്കൊഴികെ) Medical Devices Sales Registration Certificate (Form MD-42) അനിവാര്യമാണ്.  നവംബർ 21 മുതൽ, മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനയ്ക്കായിട്ടുള്ള  Registration Certificate ലഭിക്കുന്നതിനുള്ള സേവനങ്ങൾ www.cdscomdonline.gov.in എന്ന online portal മുഖേന ലഭ്യമായിട്ടുള്ളതായി, Central Drugs Standard Control Organisation (CDSCO), Delhi കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/വിതരണത്തിനുള്ള Sales Registration Certificate (Form MD-42) ലഭിക്കുന്നതിന് ഡിസംബർ ഒന്നു മുതൽ മേൽ സൂചിപ്പിച്ച Website Address വഴി മാത്രം സമർപ്പിക്കേണ്ടതാണെന്ന്  ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.