സംസ്ഥാനത്ത് സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സഹായകമാകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നിയമ വകുപ്പ് പ്രസിദ്ധീകരിച്ചു.ഓരോ റവന്യൂ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ 2014 ലെ കേരള സിഖ് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി അതതു ജില്ലകളിലെ ജില്ലാ വിവാഹ രജിസ്ട്രാര്‍ ആയിരിക്കും. സിഖുകാര്‍ക്ക് ഹിന്ദു വിവാഹ നിയമത്തിന് പകരമായി ആനന്ദ് വിവാഹ നിയമം അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഹിന്ദു വിവാഹ നിയത്തിനുകീഴിലാകുന്നതിനു പകരം ആനന്ദ വിവാഹത്തിനു കീഴിലാക്കണം.വിവാഹ രജിസ്ട്രാര്‍മാരുടെ പ്രാദേശിക അധികാര പരിധിക്കകത്തു നടത്തുന്ന ആനന്ദ് കരാജ് ചടങ്ങുകള്‍ മാത്രമേ സിഖ് വിവാഹങ്ങളായി രജിസ്റ്റര്‍ ചെയ്യാവൂ. ആനന്ദ് കരാജ് സിഖ് വിവാഹ ചടങ്ങുകള്‍പ്രകാരം നടത്തുന്ന വിവാഹങ്ങള്‍ നടന്ന ദിവസം മുതല്‍ നിയമപ്രാബല്യം ഉണ്ടായിരിക്കും.