ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് വാക്ക് ജില്ലാ കളക്ടര്‍ എ.ഗിത ഫ്‌ലാഗ് ഓഫ് ചെയ്തു. ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത്, വനിത ശിശു വികസന വകുപ്പ് ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, റസിഡന്റ്സ് അസോസിയേഷന്‍ അംഗങ്ങള്‍, രാഷ്ടിയ സാമൂഹ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ രാത്രി നടത്തത്തില്‍ പങ്കാളികളായി. നൈറ്റ് വാക്ക് കല്‍പറ്റ ചെമ്മണ്ണൂര്‍ ജംഗ്ഷനില്‍ സമാപിച്ചു.
