മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന ‘നീരുറവ് നീര്‍ത്തട പരിപാലന പദ്ധതി’യുടെ കുമളി ഗ്രാമപഞ്ചായത്ത് തല നീര്‍ത്തട നടത്തം പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലയായ മന്നാംകുടിയിലെ തേക്കടി നീര്‍ത്തടത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ മുഴുവന്‍ നീര്‍ത്തടങ്ങളും സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് നീര്‍ത്തട നടത്തം സംഘടിപ്പിച്ചത്. നീരുറവ സംരക്ഷണം, ജലസേചന പദ്ധതികള്‍, തോട് സംരക്ഷണം, കുളം നവീകരണം, ഭൂമിയുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വാര്‍ഡ് അംഗം ജിജോ രാധാകൃഷ്ണന്‍, കബീര്‍, സണ്‍സി മാത്യു, രജനി ബിജു, തൊഴിലുറപ്പ് ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.