ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ലോകത്തെ ആദ്യ പ്രദർശനം തിങ്കളാഴ്ച. തമിഴ് നാടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

വേളാങ്കണ്ണി സന്ദർശനം കഴിഞ്ഞ് ബസിൽ കേരളത്തിലേക്ക് മടങ്ങുന്ന നാടക സംഘത്തിൽ ഉൾപ്പെട്ട മധ്യവയസ്കന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ് ഹരീഷാണ് തിരക്കഥയൊരുക്കുന്നത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ടാഗോർ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുക